തിരുവനന്തപുരം: യാത്രയ്ക്കിടെ ബോധരഹിതനായി കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും. വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസ്സിലാണ് യാത്രക്കാരന്‍ കുഴഞ്ഞുവീണത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി വിതുരയിലേക്ക് മടങ്ങുന്നതിനിടെ യാത്രക്കാരന്‍ കുഴഞ്ഞുവീഴുന്നത് കണ്ടക്ടര്‍ പ്രശാന്ത് കാണുകയും ഉടന്‍ തന്നെ ഡ്രൈവര്‍ സാജു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയും ചെയ്താണ് യാത്രക്കാരനെ രക്ഷിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് യാത്രക്കാരന് വിദഗ്ദ ചികിത്സ ഉറപ്പാക്കി. ബാഗിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരന്റെ നില ത്യപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്. ജി സ്റ്റീഫന്‍ എംഎല്‍എയാണ് ഉറവ വറ്റാത്ത നന്മ പുറംലോകത്തെ അറിയിച്ചത്.


















