ബസിന്റെ അടയ്ക്കാത്ത വാതിലിലൂടെ പുറത്തേയ്ക്ക് വീണ യാത്രികന് ദാരുണാന്ത്യം

Nov 19, 2022

seena

പാലക്കാട്: ആലത്തൂരില്‍ സ്വകാര്യ ബസില്‍ നിന്ന് വീണ യാത്രക്കാരന്‍ മരിച്ചു. എരിമയൂര്‍ ചുള്ളിമട തേക്കാനത്ത് വീട്ടില്‍ ടി പി ജോണ്‍സണാണ്
(54) മരിച്ചത്. ബസ് ഹമ്പ് ചാടുന്നതിനിടെ, അടയ്ക്കാത്ത വാതിലിലൂടെ പുറത്തേയ്ക്ക് വീഴുകയായിരുന്നു. ദേശീയ പാതയുടെ സര്‍വ്വീസ് റോഡില്‍ എരിമയൂര്‍ ഗവ. എച്ച്എസ്എസിന് സമീപത്തായിരുന്നു സംഭവം. കണ്ണനൂരില്‍ സ്വകാര്യ സ്റ്റീല്‍ ഫര്‍ണ്ണീച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ജോണ്‍സണ്‍ എരിമയൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള ബസ് സ്റ്റോപ്പില്‍ നിന്നാണ് ജോലിക്കു പോകാനായി ബസില്‍ കയറിയത്.

ബസ് സ്റ്റോപ്പില്‍ നിന്ന് 200 മീറ്റര്‍ മുന്നിലുള്ള ഹമ്പ് ചാടുമ്പോള്‍ ആടിയുലഞ്ഞ ബസില്‍ പിന്നിലെ ചവിട്ടുപടിയ്ക്ക് സമീപം നിന്ന ജോണ്‍സണ്‍ പാതയിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ബസിന്റെ വാതില്‍ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു. ആലത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഉച്ച കഴിഞ്ഞായിരുന്നു മരണം.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...