ഗ്യാസ് പൊട്ടിത്തെറിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു

Dec 11, 2021

seena

കിളിമാനൂർ: ഗ്യാസ് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. കാരേറ്റ് താളികുഴി കടൽകാണിപ്പാറക്ക് സമീപം സുധാ നിവാസിൽ സുമി (32) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടം സംഭവിച്ചത്.

അടുക്കള ഭാഗത്ത് പ്രത്യേക ക്യാബിനുള്ളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന്റെ റബ്ബർ ട്യൂബ് എലി കരണ്ടതിനെ തുടർന്ന് അതിലൂടെ
ഗ്യാസ് ലീക്കായി നിറഞ്ഞ് നിന്ന അടുക്കളയിൽ എത്തി ഫ്രിഡ്ജ് തുറന്നപ്പോഴായിരുന്നു അപകടം. ഫ്രിഡ്ജ് തുറക്കവേ സ്പാർക്ക് ഉണ്ടായ തീഗേളത്തിൽ നിന്നുമാണ് ഇവർക്ക് പൊള്ളലേറ്റത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. സുരക്ഷിതമല്ലാത്ത റബ്ബർ ട്യൂബ് ഗ്യാസ് സിലിണ്ടറുകളിൽ ഉപയോഗിച്ചതിന്റെ ഫലമാണ് ഈ അപകടം എന്ന് പറയപ്പെടുന്നു. ഗ്യാസ് സിലിണ്ടറുകളിൽ സുരക്ഷാ ട്യൂബുകൾ ഉപയോഗിക്കണമെന്ന ആവശ്യകതയും ഈ അപകടം ചൂണ്ടിക്കാണിക്കുന്നു.

cake tower new
LATEST NEWS
‘വിസ്മയപ്പെട്ടി’ തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

‘വിസ്മയപ്പെട്ടി’ തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് സമ്മാന നേട്ടം....