കെപിഎസ്ടിഎ കിളിമാനൂർ ഉപ ജില്ല കുത്തിയിരിപ്പ് സമരം നടത്തി

Jul 27, 2022

seena

കിളിമാനൂർ: സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിനുള്ള തുക വർധിപ്പിക്കുക, കുടിശ്ശിക തുക എത്രയും വേഗം വിതരണംചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെപിഎസ്ടിഎ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.

ഉപജില്ലാ വൈസ് പ്രസിഡന്റ്‌ ജി എൽ ലാജി യുടെ അധ്യക്ഷതയിൽ നടന്ന സമരത്തിന് ഉപജില്ലാ സെക്രട്ടറി പി എ സാജൻ സ്വാഗതം ആശംസിച്ചു. റവന്യൂ ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ സമരപരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ എം ബിനുകുമാർ, അനൂപ് എം ജെ, മുഹമ്മദ്‌ അൻസാർ എ എം, പി വിജയകുമാരി, പി ബിനു, അഭിലാഷ് കെ എസ്, രഞ്ജിത് വെള്ളല്ലൂർ, ജസ്‌ന എ, ജെഫ്ന. എ എസ് തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ ട്രഷറർ അജീഷ് എസ് എസ് നന്ദി രേഖപ്പെടുത്തി.

cake tower new
LATEST NEWS
‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ...

‘മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം’; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

‘മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം’; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജരേഖയില്‍ പൊലീസ് കേസ് എടുക്കും....