അങ്കമാലി – അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി

Jun 20, 2026

seena

കൊച്ചി: അങ്കമാലി – അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു. ബെന്നി ബെഹനാന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ദേശീയപാത നിര്‍മ്മാണത്തിനായി 3A നോട്ടിഫിക്കേഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കും. പുനര്‍വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്നും ബെന്നി ബെഹനാന്‍ ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചു.

അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന കൊച്ചി ബൈപ്പാസ് പദ്ധതി അങ്കമാലിയില്‍ നിന്ന് ആരംഭിച്ച് അരൂരില്‍ എത്തിച്ചേരുന്ന രീതിയില്‍ 50 കിലോമീറ്റര്‍ ദൂരത്തില്‍ 70 മീറ്റര്‍ വീതിയില്‍ എട്ടുവരിയായി ആദ്യഘട്ടത്തിലും പിന്നീട് പത്തുവരിയായും വികസിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രാനുമതിയാണ് ലഭിച്ചിരിക്കുന്നത്.

അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് പദ്ധതി സ്ഥലം ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ മുന്‍ എല്‍ഡിഎഫ്. സര്‍ക്കാര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്. ഇതിനിടയില്‍ ട്രാഫിക് സര്‍വേ റിപ്പോര്‍ട്ട് കാലഹരണപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിജ്ഞാപനത്തിന് മുന്നോടിയായി പുതിയ ട്രാഫിക് സര്‍വേ പൂര്‍ത്തീകരിച്ചിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ട്രാഫിക് സര്‍വേയുടെ അടിസ്ഥാനത്തിലാണ് ആറുവരി പാത നിര്‍മ്മാണത്തിന് പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. പുതിയ ട്രാഫിക് സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 70 മീറ്റര്‍ വീതിയില്‍ ആദ്യഘട്ടത്തില്‍ എട്ടുവരിയായും പിന്നീട് പത്തുവരിയായി വികസിപ്പിക്കാവുന്ന രീതിയില്‍ 50 കിലോമീറ്റര്‍ ദൂരത്തില്‍ അങ്കമാലി-അരൂര്‍- കൊച്ചി ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാവുക.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...