വിഎസിനെതിരെ അധിക്ഷേപം: നീലേശ്വരം സ്വദേശിക്കെതിരെ കേസ്; കാസര്‍കോട് പരാതി മൂന്നായി

Jul 23, 2025

കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് കാസര്‍കോട് ജില്ലയില്‍ മൂന്നു പേര്‍ക്കെതിരെ കേസ്. നീലേശ്വരം, കുമ്പള, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വി എസ് അച്യുതാനന്ദനെതിരെ ഫെയ്‌സ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തിയതിന് നീലേശ്വരം സ്വദേശി റഷീദ് മൊയ്തുവിനെതിരെയാണ് ഒടുവില്‍ കേസെടുത്തിരിക്കുന്നത്.

വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നേരത്തെ മൂന്നുപേര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചിരുന്നു. മുബാറക് റാവുത്തര്‍, ആബിദ് അടിവാരം, അഹ്മദ് കബീര്‍ കുന്നംകുളം എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ജലീല്‍ പുനലൂര്‍ എന്നയാളാണ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയത്. വിലാപയാത്ര നടക്കുന്ന സമയത്ത് പോലും വിഎസിനെ ക്രൂരമായി ആക്രമിക്കുന്നുവെന്ന് കാണിച്ചായിരുന്നു പരാതി.

വി എസിനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിന് ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദിനെതിരെയും പരാതി ലഭിച്ചിരുന്നു. ഡി വൈ എഫ്‌ഐയാണ് മലപ്പുറം വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. വിഎസിനെ അധിക്ഷേപിച്ച സ്‌കൂള്‍ അധ്യാപകന്‍ നഗരൂര്‍ സ്വദേശി വി അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

LATEST NEWS
സ്‌കൂളില്‍ ഒരുമാസമായി വെള്ളക്കെട്ട്, ചീഫ് ജസ്റ്റിസിന് കത്തയച്ച് കുട്ടനാട്ടിലെ കുട്ടികള്‍

സ്‌കൂളില്‍ ഒരുമാസമായി വെള്ളക്കെട്ട്, ചീഫ് ജസ്റ്റിസിന് കത്തയച്ച് കുട്ടനാട്ടിലെ കുട്ടികള്‍

ആലപ്പുഴ: കുട്ടനാട്ടിലെ സ്‌കൂളിലെ വെള്ളക്കെട്ടില്‍ സ്വമേധയാ കേസെടുത്ത് കേരള ഹൈക്കോടതി. കൈനകരി...