തിരുവനന്തപുരം: സ്‌കൂളിലേയ്ക്ക് പോയ മൂന്നാം ക്ലാസ്സുകാരനെ സിമന്റ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. തിരുവനന്തപുരം പൂവച്ചലിൽ രാവിലെ 8.30 ഓടെ സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പൂവച്ചല്‍ യുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇമ്മാനുവലിനാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെയാണ് സിമന്റ് കയറ്റി വന്ന ലോറി ഇടിച്ചിട്ടത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോഴുള്ളത്.


















