വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

Dec 16, 2024

seena

പാലക്കാട്: വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയായിരുന്നു അപകടം.വടക്കഞ്ചേരി ചീരക്കുഴി സ്വദേശി അഷ്‌റഫ്, പാലക്കുഴി സ്വദേശി ജോമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന റോഡിലേക്ക് മറിയുകയായിരുന്നു.

ഈ സമയത്ത് റോഡില്‍ വാഹനങ്ങളൊന്നും ഉണ്ടാകാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

cake tower new
LATEST NEWS
കാര്യവട്ടത്ത് ഇന്ത്യക്ക് ‘ഇരട്ട ശതകം’; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

കാര്യവട്ടത്ത് ഇന്ത്യക്ക് ‘ഇരട്ട ശതകം’; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

തിരുവനന്തപുരം: തകര്‍പ്പന്‍ ബാറ്റിങ്ങുമായി മുന്‍നിര തിളങ്ങിയ, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍...