കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചു വീണു; ഗുരുതര പരുക്ക്

Nov 18, 2022

seena

കൊച്ചി: ആലുവ പെരിയാര്‍ ജംഗ്ഷനിൽ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചു വീണു. ഒക്കല്‍ എസ്എന്‍എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി
ഫര്‍ഹ ഫാത്തിമയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

ആലുവ – പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് വിദ്യാര്‍ഥിനി തെറിച്ചുവീണത്. സ്‌കൂളിലേയ്ക്ക് പോകുന്നതിനായി ബസില്‍ കയറിയ വിദ്യാര്‍ഥിനി തിരക്കുകാരണം സ്റ്റെപ്പിലായിരുന്നു നിന്നത്. പെരിയാര്‍ ജംഗ്ഷനിൽ ബസ് നിര്‍ത്തിയതോടെ സ്റ്റെപ്പില്‍ നിന്നും പെണ്‍കുട്ടി തെറിച്ചുവീഴുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് പുറകിലാണ് പെണ്‍കുട്ടിയ്ക്ക് പരുക്കേറ്റത്‌. ഉടന്‍ തന്നെ റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ വിദ്യാര്‍ഥിനിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...