തിരുവനന്തപുരം: മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തിൽ നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചേപ്പുംപാറ നമ്പുരയ്ക്കൽ സാബുവിന്റെ മകൾ സാനിയ മാത്യു (21) ആണ് മരിച്ചത്. നാട്ടിലേക്കു വരുന്നതിനു ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
നാഗമംഗലം ബിജിഎസ് നഴ്സിങ് കോളജിലെ മൂന്നാംവർഷ വിദ്യാർഥിനിയാണ്.


















