ആറ്റിങ്ങൽ: ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. അഖില (36), അമർ നാഥ് (17), രാഹുൽ (32) എന്നിവർക്ക് ആണ് പരുക്കേറ്റത്. റോഡിൻ്റെ ഇടത് വശം ചേർത്ത് നിർത്തിയിരുന്ന ഇരു ചക്ര വാഹനത്തിൽ എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. അഖിലയും മകനും റോഡിലേക്ക് തെറിച്ചു വീണു. ബൈക്ക് ഓടിച്ചിരുന്ന രാഹുലിനും പരുക്കേറ്റു. ഫയർ ഫോഴ്സ് എത്തി പരുക്കേറ്റവരെ വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരുക്കേറ്റ അഖിലയെയും മകനെയും കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഖിലയുടെ കാലിന് പൊട്ടലും മകൻ്റെ മുഖത്ത് ക്ഷതവും മൂക്കിനു പൊട്ടലും ഉണ്ട്. ഇവർ ചികിത്സയിൽ ആണ്.


















