ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം ടിപ്പർ ലോറി സ്‌കൂട്ടിറിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

Dec 17, 2022

seena

ആറ്റിങ്ങൽ: ദേശീയപാതയിൽ പൂവൻപാറ പാലത്തിനു സമീപം ടിപ്പർ ലോറി സ്‌കൂട്ടിറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പെരുമാതുറ മാടൻവിള പണിയിൽ ഹൗസിൽ സലിം (50) ആണ് മരണപ്പെട്ടത്. സലിം ആറ്റിങ്ങൽ ആലംകോട് താമസിച്ചു വരികയാണ്. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി യാത്രക്കാരനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

cake tower new
LATEST NEWS