കിളിമാനൂരിൽ വാഹനാപകടം: ഒരാൾ മരിച്ചു

Nov 3, 2021

സംസ്ഥാനപാതയിൽ കിളിമാനൂർ മഹാദേവേശ്വരം മാർക്കറ്റിന് സമീപം ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന മിനിലോറിയ്ക്ക് പിന്നിൽ പിക്കപ്പ് ഇടിച്ച് ഒരാൾ മരിച്ചു.കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴി കയറ്റി വന്ന മിനിലോറി കടയിൽ ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് നിയന്ത്രണം തെറ്റി മിനിലോറിക്ക് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. കിളിമാനൂർ പോലീസും വെഞ്ഞാറമൂട് ഫയർഫോഴ്സും സ്ഥലത്തെത്തി പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയ ആളെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മിനിലോറിയിലെ രണ്ടു തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു.

cake tower new
LATEST NEWS
‘എന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കി, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി’; ടിനി ടോമിനെതിരെ അൻ‍സിബ

‘എന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കി, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി’; ടിനി ടോമിനെതിരെ അൻ‍സിബ

കൊച്ചി: അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള കാരണം നടന്‍ ടിനി ടോമാണെന്ന് തുറന്നുപറഞ്ഞ് നടി അന്‍സിബ...

സ്വയംഭൂവായി ശിവന്‍, പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ പോലെ ഒരായിരം കഥകള്‍; കൊട്ടിയൂര്‍ ഉത്സവത്തിന് വ്യാഴാഴ്ച തുടക്കം, അറിയേണ്ടതെല്ലാം

സ്വയംഭൂവായി ശിവന്‍, പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ പോലെ ഒരായിരം കഥകള്‍; കൊട്ടിയൂര്‍ ഉത്സവത്തിന് വ്യാഴാഴ്ച തുടക്കം, അറിയേണ്ടതെല്ലാം

ഇത്തവണത്തെ കൊട്ടിയൂര്‍ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും. 28ന് നടക്കുന്ന നെയ്യാട്ടത്തോടെയാണ്...