വാഹനാപകടത്തില്‍ എസ് എഫ് ഐ വനിതാ നേതാവിന് ദാരുണാന്ത്യം

Jul 8, 2024

കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്. എസ് എഫ് ഐ ഫേസ്ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തി.

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ്. നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ.

LATEST NEWS
‘തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്’; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

‘തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്’; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരനായ മകന്‍ ഓടിച്ച് കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ...