കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, നാല് പേർക്ക് പരുക്ക്

Apr 13, 2024

മലപ്പുറം: ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്. 4 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക്‌ വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്. ശ്രീരാ​ഗ് സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്കും കാർ ഇടിച്ചുകയറി. ശ്രീരാ​ഗിനെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. പരുക്കേറ്റ് മറ്റ് നാലുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ഇവരുടെ നില ​ഗുരുതരമല്ല.

cake tower new
LATEST NEWS
24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി ആൺസുഹൃത്തിന് മുന്നിലിട്ട് പീഡിപ്പിച്ചു; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ...