കിളിമാനൂർ: അമിതഭാരം കയറ്റിവന്ന മൂന്ന്പാറലോറികൾ ആറ്റിങ്ങൽ ആർടിഒ കെ, ബിജുമൊനും സംഘവും കിളിമാനൂരിന് സമീപം തൊളിക്കുഴിയിൽ നിന്ന് പിടികൂടി പിഴയിട്ടു. കൂടാതെ നിയമ വിരുദ്ധമായി പാറയുമായി വന്ന ഏതാനും ലോ റികളും പിടികൂടുകയും വെഹിക്കിൾ നിയമം ലംഘിച്ചതിന് പിഴ ഈടാക്കാനും നോട്ടീസ് നൽകി. കഴിഞ്ഞ കുറേ നാളുകളായി തൊളിക്കുഴി- അടയമൺ-കുറവങ്കുഴി റൂട്ടിൽ അമിത ഭാരം കയറ്റി ടോറസ് ലോറികളും അല്ലാത്ത ലോറികളും രാപ്പകൽ വ്യത്യാസം ഇല്ലാത ചീറിപ്പായുകയാണ്. അതുകാരണം രണ്ട് വർഷത്തിന് മുമ്പ് നിർമ്മിച്ച തൊളിക്കുഴി- അടയമൺ- കുറവങ്കുഴി റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണന്നും, ഇത്തരം ലോറികളുടെ അമിത വേഗം കാരണം സ്ക്കൂൾ കുട്ടികൾക്ക് റോഡിൽക്കൂടി സുരക്ഷിതമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടാണന്നും അതിന് വെഹിക്കിൾ പരിശോധന നടത്തണമെന്നും കാണിച്ച് കോൺഗ്രസ് പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരൻ ആറ്റിങ്ങൽ ആർടിഓയ്ക്കും വകുപ്പ് മേധാവി കൾക്കും പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ ആർടിഒ ഇന്നലെ മിന്നൽ പരിശോധന തൊളിക്കുഴിയിൽ നടത്തി നിയമ ലംഘനം നടത്തിയ ലോറി കൾക്ക് പിഴയിട്ടത്. അമിത ഭാരംകയറ്റിയ ടോറസ് ലോറികൾ വേബിഡ്ജിൽ കൊണ്ടപൊയി തൂക്കിയാണ് അമിതഭാരം കണ്ടെത്തിയത്. വരും ദിനങ്ങളിൽ ഈ റൂട്ടിൽ പരിശോധന ഇനിയും കർശനമാക്കുമെന്ന് ആറ്റിങ്ങൽ ആർടിഒ കെ, ബിജുമൊൻഅറിയിച്ചു.

സ്വർണക്കൊലുസ് 6 മാസത്തിനുള്ളിൽ പൊട്ടി; മാറ്റി നൽകാൻ ജ്വല്ലറി ഉടമ തയ്യാറായില്ല, നഷ്ടപരിഹാരവും നൽകണം
തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി...