പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; പൊലീസുകാർ രക്ഷപ്പെട്ടു

Jul 28, 2024

seena

തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് പൊലീസ് ജീപ്പ് ആറിലേക്ക് മറിഞ്ഞു. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പാർവതി പുത്തനാറിലേക്കാണ് ജീപ്പ് മറിഞ്ഞത്.ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.റോഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും റോഡരികിലെ സംരക്ഷണഭിത്തിയും തകർത്താണ് ജീപ്പ് പുത്തനാറിലേക്ക് മറിഞ്ഞത്. ഫയർഫോഴ്സ് എത്തിയാണ് ക്രെയിൻ ഉപയോ​ഗിച്ച് ജീപ്പ് പുറത്തെടുത്തത്.

cake tower new
LATEST NEWS
ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

പാലക്കാട്: തിരുവേഗപ്പുറയില്‍ ലോറിയിലും കാറിലും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു. എടപ്പലം...