വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ജീവനെടുത്തു; തിരുവനന്തപുരത്ത് ബൈക് യാത്രികൻ മരിച്ചു

May 8, 2025

seena

പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം.

തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു. ദേശീയപാത നിർമ്മാണം നടക്കുന്ന ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൺവേ തെറ്റിച്ചാണ് ബസ് വന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷികിനെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തു. ആഷിക്കിൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

cake tower new
LATEST NEWS
കാന്‍സര്‍ രോഗികള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയില്ല; ‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

കാന്‍സര്‍ രോഗികള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയില്ല; ‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാം: ഹൈക്കോടതി

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാം: ഹൈക്കോടതി

കൊച്ചി: മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറവായതിന്റെ പേരില്‍ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ...

നവകേരള സദസ്സ് അക്രമക്കേസ് അട്ടിമറി: എംആർ അജിത് കുമാറിൻറെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി

നവകേരള സദസ്സ് അക്രമക്കേസ് അട്ടിമറി: എംആർ അജിത് കുമാറിൻറെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി

തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധക്കാർക്ക് നേരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ നടത്തിയ...