വർക്കലയിൽ വാഹനാപകടം; ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്

Feb 25, 2026

seena

വർക്കലയിൽ അമിതവേഗതയിലെത്തിയ കാർ ഓട്ടോറിക്ഷയിലിടിച്ച് അപകടം. വർക്കല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് വൈകുന്നേരം ആറുമണിയോടെ യായിരുന്നു സംഭവം.
അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിഞ്ഞു.

ഓട്ടോറിക്ഷ ഡ്രൈവർ പുത്തൻചന്ത സ്വദേശി ബാബു കാലിനാണ് ഗുരുതരമായി പരിക്കേറ്റത്.
താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മറിഞ്ഞുകിടന്ന ഓട്ടോറിക്ഷ ഉടൻ തന്നെ സമീപത്തെ കടക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് നിവർത്തിവച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

​അപകടത്തിന് ശേഷം നിർത്താതെ പോയ കാർ സമീപത്തുണ്ടായിരുന്ന ഒരു ആംബുലൻസിലും ഇടിച്ചു. ആംബുലൻസിന്റെ മുൻവശം ഇടിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതിനാൽ വാഹനത്തിനായി തിരച്ചിൽ തുടരുകയാണ്.

​സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒളിവിൽ പോയ കാറിനായി തിരച്ചിൽ ഊർജ്ജിതമാക്കി. ആംബുലൻസ് ഡ്രൈവർമാരും ഓട്ടോറിക്ഷ ഡ്രൈവറും പോലീസിൽ പരാതി നൽകി ഇതുവരെയായിട്ടും പോലീസിന് അപകടമുണ്ടാക്കിയ വാഹനം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.

cake tower new
LATEST NEWS
മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം വിശ്വസേവാദിനം; ഉപരാഷ്ട്രപതിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുക്കും

മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം വിശ്വസേവാദിനം; ഉപരാഷ്ട്രപതിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുക്കും

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം വിശ്വസേവാദിനമായി ആചരിക്കും. ഈ മാസം 26, 27...

ശബരിമലയിലെ 55.75 പവന്റെ സ്വര്‍ണക്കിരീടം കവര്‍ന്നതായി സൂചന; നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണം കമ്മീഷണര്‍

ശബരിമലയിലെ 55.75 പവന്റെ സ്വര്‍ണക്കിരീടം കവര്‍ന്നതായി സൂചന; നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണം കമ്മീഷണര്‍

പത്തനംതിട്ട: സ്വര്‍ണപ്പാളി കേസില്‍ എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ, ശബരിമലയിലെ സ്വര്‍ണക്കിരീടവും...