ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു

Sep 1, 2022

seena

കൊല്ലം: കൊല്ലം തിരുമംഗലം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതിമാര്‍ മരിച്ചു. കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി, ഭര്‍ത്താവ് ലാലു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. സിനിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ ലാലു ഓടിച്ച ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. സിനി പുനലൂര്‍ മുന്‍ നഗരസഭാ കൗണ്‍സിലറാണ്.

cake tower new
LATEST NEWS