രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
കാറിൽ പോങ്ങനാട് സ്വദേശികളായ മൂന്നുപേർ ഉണ്ടായിരുന്നു. അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇവർ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. കാർ പൂർണമായും തകർന്നു. കാറിൽ സഞ്ചരിച്ചവർക്ക് നിസ്സാര പരിക്കേറ്റു. കിളിമാനൂർ പോലീസ് സ്ഥലത്തെത്തി കാറിൽ ഉണ്ടായിരുന്നവരെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി.
വൈദ്യുതി പോസ്റ്റ് പൂർണമായും താഴേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം
ആറ്റിങ്ങൽ: ബഷീർ ഓര്മ ദിനത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ വിദ്യാരംഗം...