ലോറിയ്ക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

Dec 23, 2024

തൃശൂർ: കൊടുങ്ങല്ലൂരിൽ ലോറിയ്ക്ക് പിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. കൊടുങ്ങല്ലൂർ കാര അഞ്ചങ്ങാടിയിലാണ് അപകടം. കയ്പമം​ഗലം കുറ്റക്കാട്ട് സ്വദേശി മേനാലി അൻസാറിന്റെ മകൻ അഫ്നാൻ റോഷൻ (16) ആണ് മരിച്ചത്. സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൽ നസ്മലിനാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അഞ്ചങ്ങാടി സ്കൂളിനു മുന്നിലാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ അഫ്നാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെരിഞ്ഞനം ആർഎം സ്കൂളിലെ പ്ലസ്ടു വിഎച്ച്എസ്ഇ വിദ്യാർഥിയാണ് അഫ്നാൻ.

LATEST NEWS
പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു, പൊലീസില്‍ പരാതി

പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു, പൊലീസില്‍ പരാതി

പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതായി പരാതി....