മനാമ: ബഹ്റൈനില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. മുഹറഖിലെ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിലെ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. കോഴിക്കോട് സ്വദേശി വിപി മഹേഷ്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍. തെലങ്കാന സ്വദേശി സുമന് രാജണ്ണയാണ് മരിച്ച അഞ്ചാമന്.
ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 10 മണിയോടെ സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികള്‍ ഉള്‍പ്പെട്ട സംഘം അപകടത്തില്‍പ്പെട്ടത്. മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു.



















