പോലീസിനെ കണ്ടു ഭയന്ന് ഇരുചക്ര വാഹനത്തിൽ പോയ യുവാക്കൾ അപകടത്തിൽ പെട്ടു: ഒരാൾ മരിച്ചു

Oct 26, 2026

പോലീസിനെ കണ്ടു ഭയന്ന് ഇരുചക്ര വാഹനത്തിൽ പോയ യുവാക്കൾ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് കിടങ്ങിൽ വിജേഷ് (ഉണ്ണി) (30) പോലീസ് ജീപ്പ് കണ്ട് ബൈക്ക് വേഗത്തിൽ ഓടിച്ചു നിയന്ത്രണം വിട്ട് കടയ്ക്കാവൂർ വിളയിൽമൂലയിൽ വച്ച് കൈവരി ഇല്ലാത്ത ഭാഗത്ത് നിന്നും താഴേക്ക് വീണ് അപകടം സംഭവിക്കുകയായിന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ മരണപ്പെട്ടു. ഇന്ന് പുലർച്ചേയായിരുന്നു അപകടം.

സംഭവത്തിൽ അഞ്ചുതെങ്ങ് സ്വദേശികളായ മറ്റ് രണ്ട് പേർക്ക് പരുക്ക് പറ്റി. ഇവരിൽ ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌ മൊർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അമ്മ : ബിന്ദു
അച്ഛൻ : സച്ചി
സഹോദരങ്ങൾ : സനൽ, ഗ്രീഷ്മ

LATEST NEWS