ആറ്റിങ്ങൽ: കല്ലമ്പലം വെയിലൂർ ഭാഗത്ത് കാർ അപകടം, മൂന്നുപേർക്ക് പരിക്ക്. ഇന്ന് രാവിലെ നാലുമണിയോടെ ആയിരുന്നു സംഭവം. കല്ലമ്പലം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്ത് പോവുകയായിരുന്നു മാരുതി സുസുക്കിയുടെ ചുമന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്ത്. എതിർ ദിശയിൽ നിന്നും വന്ന വാഹനത്തിൽ നിന്നും അടിച്ച ഡിംലൈറ്റിന്റെ പ്രകാശം മൂലമാണ് കാർ അപകടത്തിൽപ്പെട്ട് കുഴിയിൽ വീണതെന്ന് ഡ്രൈവർ പറഞ്ഞു.
ഡ്രൈവറെ കൂടാതെ കാറിനകത്ത് മൂന്നുപേരും കൂടി ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടൻ തന്നെ നാവായിക്കുളം ഫയർഫോഴ്സിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആയ സി എ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ജീവനക്കാരായ ആർ അരവിന്ദ്, ശംഭു, അജ്മൽ, ബിനീഷ് കുമാർ, ഹോം ഗാർഡുമാരായ സലിം, മുരളീധരൻ പിള്ള സംഘം രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട കാർ കല്ലമ്പലം സ്റ്റേഷനിൽ എത്തിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

















