ഉള്ളി ലോറി നിയന്ത്രണം വിട്ട് ഗര്‍ത്തത്തിലേക്ക്; മൂന്ന് പേര്‍ മരിച്ചു

Mar 17, 2023

seena

മലപ്പുറം: വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട ലോറി ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. ലോറിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളെയും ദീര്‍ഘനേരം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചാലക്കുടിയിലേക്ക് ഉള്ളിയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആഴ്ചകള്‍ക്കിടെ പ്രദേശത്ത് ഉണ്ടാവുന്ന നാലാമത്തെ അപകടമാണിത്.

cake tower new
LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു; പരാതിയുമായി കുടുംബം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു; പരാതിയുമായി കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്നും വീണ പരിക്കേറ്റ് രോഗി മരിച്ച...

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ചന്തേര എംഡിഎംഎ കേസ്; ഘാന സ്വദേശിയും യുവതിയും പിടിയിൽ

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കാസർകോട് ചന്തേരയിലെ എംഡിഎംഎ മയക്കുമരുന്ന് കടത്ത് കേസിൽ...