പോത്തൻകോട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ലോറി തലകീഴായി മറിഞ്ഞു. എം സി റോഡിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. കാർ യാത്രക്കാരായ മൂന്ന് പേർക്കും ലോറി ക്ലീനർ മാർത്താണ്ഡം സ്വദേശി മുരുകനുമാണ് പരിക്കേറ്റത്. പോത്തൻകോട് നിന്ന് വെഞ്ഞാറമൂടിലേക്ക് പോയ ലോറിയും എതർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത് അമിതാവേഗതയിൽ വന്ന കാറ് ഇടിക്കുന്നത് കണ്ട് വെട്ടി ഒടിച്ചപ്പോഴായിരുന്നു ലോറി തലകീഴായി മറഞ്ഞത് ലോറിയുടെ ആക്സിൽ ഒടിഞ്ഞു.
40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ നൽകി മലയാളിയുടെ വിമാനക്കമ്പനി; മുടക്കുന്നത് 9400 കോടി
കൊച്ചി: മലയാളിയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91‘ വിമാനക്കമ്പനി 40 പുതിയ വിമാനങ്ങൾ വാങ്ങുന്നുവെന്ന്...
















