ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറയിൽ ബൈക്കും കാറും അപകടത്തിൽപെട്ട് രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ അവനവഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വർക്കല സ്വദേശിയായ ബിജേഷിനും ഭാര്യ മായക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് ദേശീയ പാതയിൽ പൂവൻപാറ പാലത്തിനു സമീപമുള്ള ഹോട്ടലിന് അടുത്ത് അപകടം നടന്നത്.
ആറ്റിങ്ങലിൽ നിന്ന് ആലംകോട് ഭാഗത്തേക്ക് പോയ ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന കാറുമാണ് അപകടത്തിൽപെട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. മായയുടെ കാലിനു സാരമായ പരിക്കുണ്ട്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പതിവായി അപകടങ്ങൾ നടക്കുന്ന മേഖലയാണിത്.