തൊടുപുഴ: നെടുംകണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുള്‍റസാക്കിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. റോഡ് നിര്‍മ്മാണത്തിനായി മെറ്റലുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു ആയിരുന്നു സംഭവം.
കൊടും വളവ് തിരിയ്ക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡിന് താഴ്ഭാഗത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീട് പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. വീട്ട് ഉപകരണങ്ങളും നശിച്ചു. കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തേയ്ക്കും പോയ സമയത്താണ് അപകടം നടന്നത്. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വലിയ വാഹനം കടന്ന് പോകാത്ത പാതയിലൂടെ ലോഡുമായി വാഹനം എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനും ഇടയാക്കി.


















