ആറ്റിങ്ങൽ: തോന്നയ്ക്കൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ കടയ്ക്കാവൂർ താഴതിൽ വീട്ടിൽ ഷീബയുടെ മകൻ ആദിത്യൻ(19) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന പാരിപ്പള്ളി മുക്കട സ്വദേശി കൈലാസ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ആണ്. ആറ്റിങ്ങൽ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളത് ആണ് അപകടത്തിൽ പെട്ട ബൈക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികർ ഇടിയുടെ ആഘാതത്തിൽ തെറിച്ചു കാറിന് മുകളിൽ വീണ ശേഷം റോഡിലേക്ക് വീണു. ബൈക്ക് പൂർണമായും തകർന്നു. വാഹനത്തിൻ്റെ അമിത വേഗതയാണ് അപകട കാരണം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അപകട കാരണം കണ്ടെത്തും എന്ന് പോലീസ് പറഞ്ഞു. മംഗലപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ആദിത്യൻ എ.സി മെക്കാനിക് ആണ്.
ശുചീകരണ പ്രവർത്തനം നടത്തി
പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വേങ്ങോട് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലായി...


















