തൃശൂര്‍: തൃശൂര്‍ ആറാംകല്ലില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. പാണഞ്ചേരി സ്വദേശി വിഷ്ണു( 27) ആണ് മരിച്ചത്. പട്ടിക്കാട് ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. വീട്ടിലേക്ക് വരുമ്പോള്‍ ഡിവൈഡറില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പാണഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനാണ് വിഷ്ണു. അതിനിടെ ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡിലേക്ക് ലോറി മറിഞ്ഞ് അപകടമുണ്ടായി. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കന്തസ്വാമിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...
















