കണ്ടെയ്നറിന്റെ പിന്നിലേക്ക് ഇടിച്ചു കയറി; ക്യാബിനുള്ളിൽ ഞെരിഞ്ഞമർന്ന് ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

Feb 10, 2024

seena

തൃശൂർ: ചാലക്കുടി മുരിങ്ങൂരിലെ സി​ഗ്നൽ ജം​ഗ്ഷനിൽ കണ്ടെയ്നറുകൾ കൂട്ടിയിടിച്ച് അപകടം. സി​ഗ്നലിൽ നിർത്തിയ കണ്ടെയ്നറിന് പിന്നിലേക്ക് മറ്റൊരു കണ്ടെയ്നർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിൽ വന്ന കണ്ടെയ്നറിന്റെ ക്യാബിൻ ചെയ്സിൽ നിന്നു വേർപെട്ട് അകത്തേയ്ക്ക് ഞെരിഞ്ഞമർന്ന് ഡ്രൈവർക്ക് ​ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം. എറണാകുളം ഭാഗത്തു നിന്നും തമിഴ്നാട് തിരുപ്പൂരിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ സി​ഗ്നലിൽ നിർത്തിയ മറ്റൊരു കണ്ടെയ്നറിന് പിന്നിൽ വന്നിടിക്കുകയായിരുന്നു. ക്യാബിനിൽ കുടുങ്ങിയപ്പോയ ഡ്രൈവർ കൊല്ലം സ്വദേശിയായ ബേബി (41) യെ ചാലക്കുടി അ​ഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. ​ഗുരുതരമായി പരിക്കേറ്റ ബേബി ഉടൻ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടി അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി രമേശ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

cake tower new
LATEST NEWS
പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട്...

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍...