വെഞ്ഞാറമൂട്ടിൽ വാഹനാപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Jun 30, 2023

seena

ആറ്റിങ്ങൽ: വെഞ്ഞാറമൂട്ടിൽ വാഹനാപകടം, ബൈക്ക് യാത്രികന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശിയായ 31 വയസ്സുള്ള നിജാസാണ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്. ഇയാൾ വെഞ്ഞാറമൂട്ടിൽ കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ്.

ഇന്ന് പുലർച്ചെ 12:40 കൂടിയായിരുന്നു അപകടം. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ വേളാവൂർ ഭാഗത്തായിരുന്നു അപകടം നടന്നത്.
എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ അപകടത്തിൽപ്പെട്ട നിജാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...