സോഡാ കുപ്പിയുടെ അടപ്പ് തെറിച്ചു വീണത് യുവാവിന്റെ കണ്ണില്‍; കാഴ്ച നഷ്ടപ്പെട്ടു

Jan 11, 2024

മുംബൈ: സോഡാ കുപ്പിയുടെ അടപ്പ് തുളച്ചുകയറി യുവാവിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു. സംഭവത്തില്‍ സോഡ വില്‍പ്പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈയില്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സിദ്ധേഷ് സാവന്തിന്റെ കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്.

മുംബൈ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് അത്യപൂര്‍വ്വ സംഭവം ഉണ്ടായത്. സോഡാ കുപ്പിയുടെ അടപ്പ് തുറക്കുന്നതിനിടെ, തെറിച്ചുവീണ അടപ്പ് സിദ്ധേഷിന്റെ കണ്ണില്‍ തറയ്ക്കുകയായിരുന്നു. ഇടതുകണ്ണിലാണ് ഗുരുതരമായി പരിക്കേറ്റത്.

ക്രിസ്മസ് ന്യൂഇയര്‍ അവധി കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കാന്‍ മുംബൈയില്‍ എത്തിയ സമയത്താണ് അപകടം സംഭവിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കടയിലെത്തിയ സാവന്ത് മൂന്ന് സോഡയ്ക്ക് ഓര്‍ഡര്‍ നല്‍കി. സോഡാ കുപ്പികള്‍ ശക്തിയായി കുലുക്കിയ ശേഷം തുറക്കുമ്പോഴാണ് അപകടം ഉണ്ടായത്. ആദ്യ രണ്ടു കുപ്പികള്‍ തുറന്ന് സോഡ ഗ്ലാസില്‍ പകര്‍ന്നു.

മൂന്നാമത്തെ കുപ്പി തുറക്കുന്നതിനിടെ, തെറിച്ചുവീണ മെറ്റല്‍ അടപ്പ് സാവന്തിന്റെ ഇടതുകണ്ണില്‍ തറയ്ക്കുകയായിരുന്നു. കണ്ണില്‍ ആന്തരിക രക്തസ്രാവവും കടുത്ത വേദനയും അനുഭവപ്പെട്ടതോടെ, ഉടന്‍ തന്നെ കൂട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിക്കുന്നതിന് സാവന്ത് ചികിത്സ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് സോഡ കച്ചവടം നടത്തുന്ന വിശ്വനാഥ് സിങ്ങിനെതിരെ കേസെടുത്തു.

LATEST NEWS
‘മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്’; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍

‘മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്’; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട്...

കിണര്‍ മലിനമാകുന്നുവെന്ന് ആരോപണം; തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ വെട്ടിക്കൊന്ന് അയൽവാസി

കിണര്‍ മലിനമാകുന്നുവെന്ന് ആരോപണം; തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ വെട്ടിക്കൊന്ന് അയൽവാസി

കൊച്ചി: കിണർ മലിനമാകുന്നുവെന്ന് ആരോപിച്ച് ക്ഷീരകർഷകന്റെ പശുവിനെ വെട്ടിക്കൊന്ന് അയൽവാസി....