പൊലീസിനു നേരെ ആക്രമണം; കൊച്ചിയിൽ യുവനടൻ അറസ്റ്റിൽ

May 16, 2023

seena

കൊച്ചി: കൊച്ചിയിൽ രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ച നടനും, എഡിറ്ററും അറസ്റ്റിൽ. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോർത്ത് സിഐയ്ക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. രാത്രി വാഹന പരിശോധനയ്ക്കിടെ നാല് ബൈക്കുകളിലായി എത്തിയ അഞ്ചം​ഗ സംഘത്തോട് വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. കൂടെ ഉണ്ടായിരുന്നു മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.

സിനിമയുടെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മൂന്ന് ദിവസമായി സനൂപും രാഹുൽ രാജും ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു. പ്രതികൾ ലഹരി ഉപയോ​ഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ ആദ്യം പൊലീസിനോട് തട്ടിക്കയറുകളും പിന്നീട് കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു. സംഭവത്തിൽ നാല് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ഒരു ബൈക്കിന്റെ കീ ചെയ്‌നിൻ ചെറിയ കത്തിയുടെ രൂപത്തിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

cake tower new
LATEST NEWS