ശബരിമല സ്വർണ്ണപ്പാളി അഴിമതിയ്ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നു. അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര 14 മുതൽ 18 വരെ തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയാണ് സംഘടിപ്പിക്കുന്നത്.
14 10 2025 ചൊവ്വാഴ്ച 4:00 മണിക്ക് ഗാന്ധി പാർക്കിൽ നിന്നും പദയാത്ര ആരംഭിക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. യുഡിഎഫ് നേതാക്കൾ പദയാത്രയ്ക്ക് നേതൃത്വം നൽകും. എംഎൽഎ എം വിൻസന്റ് ജാഥ വൈസ് ക്യാപ്റ്റനും അഡ്വക്കേറ്റ് പഴകുളം മധു ജാഥ മാനേജരുമാകുന്ന പദയാത്രയിൽ നിരവധി യുഡിഎഫ് നേതാക്കൾ പങ്കെടുക്കും