നേമം റെയിൽവേ ടെർമിനൽ പദ്ധതിക്ക് കേന്ദ്ര അനുമതി സംബന്ധിച്ച് അടൂർ പ്രകാശ് എം. പിയുടെ ചോദ്യത്തിന് നേമത്ത് ടെർമിനലിന്റെ ആവശ്യകതയെ കുറിച്ച് റെയിൽവേ സമഗ്ര പഠനം നടത്തികൊണ്ടിരിക്കുകയാണെന്ന വിചിത്ര മറുപടിയാണ് ലഭിച്ചതെന്നു അഡ്വ. അടൂർ പ്രകാശ് എം. പി.
നേമത്തെ റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി റദ്ദാക്കുവാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. അടൂർ പ്രകാശ് എം. പി നേരുത്തേ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തുനൽകിയിരുന്നു. 2019 നവംബർ മാസത്തിൽ നേമം കോച്ചിംഗ് ടെർമിനൽ പദ്ധതിക്കായി 117 കോടി രൂപയുടെ ഡി.പി.ആർ സമർപ്പിച്ചതാണ്. എന്നാൽ ഈ ഡി.പി.ആർ ഒരു കാരണവുമില്ലാതെ അംഗീകാരം നൽകാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. 2021 ഡിസംബർ മാസത്തിൽ നടന്ന ലോക സഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ഡി.പി.ആർ പരിശോധിച്ചു വരികയാണ് എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്.
എന്നാൽ യാതൊരു കാരണവുമില്ലാതെ ഈ പദ്ധതി ഉപേക്ഷിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുവാൻ കഴിയുന്നത്. പദ്ധതിക്കായി റെയിൽവേയുടെ കയ്യിൽ 50 ഏക്കറോളം ഭൂമി ഉള്ളപ്പോൾ അത് നടപ്പാക്കുന്നതിൽ നിന്നും റെയിൽവേ വകുപ്പ് പിന്നോക്കം പോകുന്നതിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും എം.പി അഭിപ്രായപ്പെട്ടു. ആയതിനാൽ നേമത്തെ റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻവാങ്ങണമെന്നും ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും എം.പി അഭിപ്രായപെട്ടു. തുടർ പഠനം നടത്തും എന്നാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോകസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഉള്ളത്.
വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി...

















