എൽ ഐ സി യെ പൂർണ്ണമായും സ്വാകാര്യവത്കരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, ഡയറക്ട് മാർക്കറ്റിങ് നിർത്തലാക്കുക, ഐ ആർ ഡി എ യുടെ കരട് റിപ്പോർട്ട് പിൻവലിക്കുകയും റിന്യൂവൽ കമ്മീഷൻ പഴയ പടി തുടരുകയും ചെയ്യുക, കമ്മീഷനിൽ റിബയ്റ്റ് നൽകി ബീമസുഖം ഇൻഷുറൻസ് എക്സ്ചേഞ്ച് നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കുക, ഇ. ഇൻഷുറൻസ് പോളിസികൾ നിർത്തലാക്കുക, ഇൻഷുറൻസ് മേഖലയിൽ എല്ലാ ഇടപാടുകൾക്കും ജി എസ് റ്റി ഒഴിവാക്കുക, ക്ലബ് സി എൽ ഐ എ മൂചൽ ഫണ്ട് ഏജന്റ്മാരുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു നിയമം കൊണ്ടുവരുവാനായി അഖിലേന്ത്യാ തലത്തിൽ ലോക സഭ എം പി മാർക്ക് ഏജന്റ്മാരുടെ സംഘടനയായ എൽ ഐ സി എ ഒ ഐ യുടെ ആഭിമുഖ്യത്തിൽ നിവേദനം നൽകുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ എം പി അഡ്വ. അടൂർപ്രകാശ് ന് നിവേദനം നൽകി. എൽ ഐ സി എ ഒ ഐ ഡിവിഷൻ സെക്രട്ടറി ബി. ഷാജി ഡിവിഷൻ കൗൺസിൽ അംഗങ്ങളായ വഞ്ചിയൂർ ഉദയകുമാർ, വി ശശി, കൗൺസിലർ ഗ്രാമം ശങ്കർ എന്നിവർ പങ്കെടുത്തു.


















