പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

Oct 3, 2026

seena

തിരുവനന്തപുരം: പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എ, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നേതാക്കള്‍ കൊലവിളി നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വധിക്കുമെന്നും കലാപമുണ്ടാക്കാനും ഉതകും വിധം വി ജോയി പ്രസംഗിച്ചുവെന്ന് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. കൊലപാതകം നടത്തുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. കുഞ്ഞുങ്ങളെ താലോലിക്കാന്‍ കഴിയാതെ ഇല്ലാതാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാത്രി ആക്രമിക്കുമെന്നും കടകംപള്ളി ഭീഷണി മുഴക്കിയതായും എഫ്‌ഐആറില്‍ പറയുന്നു. സിഐ സതീഷ്, എസ്‌ഐ ഗോകുല്‍ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.

യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി പരസ്യ വധഭീഷണി മുഴക്കിയത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഗോകുലിനെതിരെയാണ് വി. ജോയി പരസ്യമായി കൊലവിളി നടത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. ജയചന്ദ്രന്റെ മുഖത്തുനോക്കിയാണ് എംഎല്‍എയായ വി ജോയി ഭീഷണി മുഴക്കിയത്. ‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങള്‍ നോക്കിക്കോ’ എന്നായിരുന്നു വി. ജോയിയുടെ വാക്കുകള്‍. മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍, സിപിഎം നേതാവ് ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജോയിയുടെ ഭീഷണി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

cake tower new
LATEST NEWS
വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ...