കാര്‍ഷിക വിപണിയില്‍ താരമായി ചക്ക; കൂത്താട്ടുകുളത്ത് ചക്ക വിറ്റത് 1010 രൂപയ്ക്ക്

Dec 28, 2022

seena

കൊച്ചി: കാര്‍ഷിക വിപണിയില്‍ താരമായി ചക്ക ലേലത്തില്‍ പോയത് 1010 രൂപയ്ക്ക്. ആവശ്യക്കാര്‍ ഏറിയതോടെയാണ് കൂത്താട്ടുകുളത്ത് ലേലം മുറുകിയത്. ഒടുവില്‍ കിഴക്കേക്കൂറ്റ് വീട്ടില്‍ ചാക്കോച്ചന്‍ 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കുകയായിരുന്നു.
1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തില്‍ പോയി. ചൊവ്വാഴ്കളിലാണു കാര്‍ഷിക വിളകളുടെ ലേലം നടക്കുക. വളര്‍ത്തു മൃഗങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ എന്തും ഇവിടെ ലേലത്തില്‍ വയ്ക്കാം. കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സൊസൈറ്റിയാണ് ലേല വിപണി ആരംഭിച്ചത്. 2009ലാണ് ഇതിന് തുടക്കമായത്.

cake tower new
LATEST NEWS
അന്ന് കൊല്ലം സുധിയുടെ ജീവനെടുത്തു; അതേസ്ഥലം, വര്‍ഷങ്ങള്‍ക്കിപ്പുറം കവര്‍ന്നത് എട്ട് പേരെ; നോവായി കയ്പമംഗലം

അന്ന് കൊല്ലം സുധിയുടെ ജീവനെടുത്തു; അതേസ്ഥലം, വര്‍ഷങ്ങള്‍ക്കിപ്പുറം കവര്‍ന്നത് എട്ട് പേരെ; നോവായി കയ്പമംഗലം

തൃശൂർ: മലയാളികളെ മിമിക്രി വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സിനിമയിലൂടെയും ഏറെ...