‘എല്ലാം കാണുന്നുണ്ട്, എഐ കാമറകള്‍ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്’; ഒരുമിച്ച് ചലാന്‍ വരുമെന്ന് എംവിഡി

Jul 4, 2026

seena

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച എഐ കാമറകളുടെ പ്രവര്‍ത്തനം നിലച്ചുവെന്ന വാര്‍ത്തകള്‍ തള്ളി മോട്ടോര്‍ വാഹനവകുപ്പ്. കെല്‍ട്രോണിന് സര്‍ക്കാര്‍ പണം നല്‍കാത്തിനെ തുടര്‍ന്ന് സേവനം നിര്‍ത്തിയെന്നും സര്‍ക്കാര്‍ ഇതുവരെ പ്രശ്നപരിഹാരത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് പ്രചരണങ്ങള്‍.

എന്നാല്‍ എഐ കാമറകള്‍ റോഡിലെ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നുമാണ് എംവിഡി പറയുന്നത്. ലംഘനങ്ങളില്‍ ചലാന്‍ അയക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. അതായത് നിയമലംഘനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പിന് പിഴ ഈടാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഈ നിയമലംഘനത്തിനു കൂട്ടത്തോടെ ചലാന്‍ അയക്കാന്‍ എഐ കാമറയില്‍ സംവിധാനമുണ്ടെന്നാണ് എംവിഡി വിശദീകരണം.

‘സംസ്ഥാനത്ത് എഐ കാമറകള്‍ പ്രവര്‍ത്തനം നിലച്ചു എന്ന വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ അവ പ്രവര്‍ത്തിക്കുകയും ഗതാഗത നിയമലംഘനങ്ങള്‍ ചിത്രീകരിച്ച് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. തടസ്സങ്ങള്‍ മാറുന്നതോടെ ഈ ഗതാഗത നിയമലംഘനങ്ങള്‍ക്കും ചല്ലാന്‍ നല്‍കുന്നതായിരിക്കും. ദയവായി ശ്രദ്ധിക്കുക- നീരീക്ഷണത്തിന് കാമറകള്‍ ഉണ്ടായാലും ഇല്ലെങ്കിലും ജീവന്റെ സുരക്ഷിതത്വത്തിനായി ഗതാഗത നിയമങ്ങള്‍ പാലിക്കുകം എംവിഡി കുറിച്ചു.

കാമറകളുടെ പ്രവര്‍ത്തനത്തിനുള്ള നെറ്റ് കണക്ഷന്‍ റദ്ദാക്കിയതാണ് മോട്ടോര്‍ വാഹനവകുപ്പിന് പിഴ ഈടാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയത്. അതേസമയം, എഐ കാമറിയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സെര്‍വറില്‍ സൂക്ഷിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിക്കുന്നതോടെ ഈ ചിത്രങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തും.

cake tower new
LATEST NEWS
പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാരുടെ സമരം വിജയത്തിലേക്ക്; സൂപ്രണ്ടും ആർഎംഒയും രാജിവെച്ചു

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പാലക്കാട്...

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

‘ഓപ്പറേഷന്‍ ത്രാള്‍’ രാഷ്ട്രീയ പ്രചാരണ സിനിമയല്ല; അവാര്‍ഡ് ജേതാവില്‍ നിന്നുള്ള കമന്റ് ദൗര്‍ഭാഗ്യകരമെന്ന് അണിയറ ടീം

ഓപ്പറേഷന്‍ ത്രാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍. ഓപ്പറേഷന്‍...