പള്ളിക്കൽ: കർഷകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ കിസാൻ സഭ (എഐകെഎസ്) പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൽ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സോമസുന്ദരം പിള്ളയുടെ അധ്യക്ഷതയിൽ സിപിഐഎം പള്ളിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീബ്ഹാഷിം ഉദ്ഘാടനം ചെയ്തു.
കർഷക സംഘം കിളിമാനൂർ ഏരിയ ജോയിന്റ് സെക്രട്ടറി സഖാവ് എം മാധവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി ട്രഷറർ സഖാവ് സുധീന്ദ്രൻ നന്ദി രേഖപ്പെടുത്തി. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ദീപു, രാജീവ്, താജു, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.\