ആറ്റിങ്ങൽ: ആലംകോട് പൂവൻപാറ കണ്ണങ്കരവീട്ടിൽ പരേതനായ രാഘവന്റെ മകൻ മഹേഷ് (53) അന്തരിച്ചു. ആലംകോട് കേരളവിഷൻ ജീവനക്കാരനായിരുന്നു. ഏറെനാളായി ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനുമായിരുന്നു. സംസ്കാരചടങ്ങുകൾ മണമ്പൂരിലെ ഭാര്യവീട്ടുപരിസരത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.സി പി എം പ്രവർത്തകനായിരുന്ന മഹേഷ് പാർട്ടിയുടെ ആലംകോട് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: വിജി.
ഏകമകൾ മേഘ വിദ്യാർത്ഥിനിയാണ്.
രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു
കൊച്ചി: പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ...
















