ആലംകോട് ഗവ. വി എച്ച് എസ് എസിൽ പ്രതിഭാ സംഗമം 2026 സംഘടിപ്പിച്ചു

Oct 26, 2026

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിലെ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്കൂൾ വിഎച്ച്എസ്എസ്, ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രതിഭാ സംഗമം 2026 സംഘടിപ്പിച്ചു.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജീർ രാജകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിജു കെ എസ് സ്വാഗതം ആശംസിച്ചു. പ്രതിഭകളെ ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശനി നിർവഹിച്ചു. അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അവർ ഊന്നി പറഞ്ഞു.

സ്കൂൾ ആഡിറ്റോറിയത്തിന്റെ അപര്യാപ്ത പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള സത്വര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ഉറപ്പുനൽകി. പൂർവ്വ വിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷൻ മെമ്പറുമായ നബീൽ കല്ലമ്പലത്തിനെ ചടങ്ങിൽ ആദരിച്ചു. കരവാരം പഞ്ചായത്ത് മെമ്പർ ഷൈജാ സാജിദ്, പിടിഎ പ്രസിഡന്റ് ദാഹിർ പി ബി, വൈസ് പ്രസിഡന്റ് പുതിയതടം നിസാറുദ്ദീൻ, മുൻ പിടിഎ പ്രസിഡന്റ് മേവർക്കൽ നാസർ, ഹെഡ്മിസ്ട്രസ് ദിസീല സുൽത്താന എസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ നിഷ വി, മുൻ ഹെഡ്മിസ്ട്രസ് ദീപ്തി വി വി, സീനിയർ അധ്യാപകൻ ഷിബു എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

LATEST NEWS
സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: പിണറായി വിജയന് ആശ്വാസം, സ്റ്റേ, അന്വേഷണം തടഞ്ഞ് ഹൈക്കോടതി

സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: പിണറായി വിജയന് ആശ്വാസം, സ്റ്റേ, അന്വേഷണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾക്ക്...