കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി സന്ദേശം. ഇന്നലെ രാത്രി 11 മണിയോടെയാണ് അജ്ഞാത സന്ദേശം എത്തിയത്. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.
സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്നും പെട്രോൾ ബോംബ് എറിയുമെന്നുമായിരുന്നു സന്ദേശം. തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരം റെയിൽവേ കൺട്രോൾ റൂമിലേക്കാണ് ഭീഷണിയെത്തിയത്. ഫോൺ വിളിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഏതാനും ട്രെയിനുകൾ വൈകി.

















