അംബാനി കുടുംബത്തിലെ കല്യാണ മേളങ്ങള്‍ക്ക് തുടക്കമായി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷം മാര്‍ച്ച് മുതല്‍ മൂന്ന് ദിവസം ഗുജറാത്തിലെ ജാംനഗറില്‍ വെച്ച് നടക്കും.
പല മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കും. പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി ഒന്‍പതു പേജുള്ള ഇവന്റ്‌ഗൈഡാണ് തെയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ വിശദാംശങ്ങള്‍ ഇവന്റ് ഗൈഡില്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത തീം അടിസ്ഥാനത്തിലാണ് ആഘോഷം.
ആദ്യ ദിനം എവര്‍ലാന്‍ഡിലൊരു സായാഹ്നം എന്നതാണ് തീം. ഇതിനായി എലഗന്റ് കോക്ക്‌ടെയ്ല്‍ ഡ്രസ് കോഡാണ് നിര്‍ദേശിച്ചിരിക്കുന്നത്. അത് വൈകുന്നേര പാര്‍ട്ടിയായാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം ദിനം ജംഗിള്‍ ഫീവര്‍ എന്ന തീമാണ് ഡ്രസ് കോഡ്. ഇത് അംബാനിയുടെ ആനിമല്‍ റെസ്‌ക്യൂ സെന്ററില്‍ വച്ചാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. പിന്നാലെ സൗത്ത് ഏഷ്യന്‍ ഔട്ട്ഫിറ്റിലും ആഘോഷം സംഘടിപ്പിക്കും.
അവസാന പാര്‍ട്ടി ഹസ്താക്ഷര്‍ എന്ന തീമിലാണ്. ഇന്ത്യയുടെ പൈതൃകം നിറയ്ക്കുന്ന വസ്ത്രങ്ങളായിരിക്കണം ധരിക്കാന്‍. കൂടാതെ ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന അതിഥികള്‍ക്ക് ഹെയര്‍സ്റ്റൈലിസ്റ്റ്, സാരി ഡ്രേപ്പര്‍, മേക്കപ്പ് ആര്‍ടിസ്റ്റ് എന്നിവരെയും സജ്ജീകരിച്ചിട്ടുണ്ട്.



















