‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക

Sep 22, 2026

seena

കഴി‍ഞ്ഞ ദിവസമാണ് നടി അംബികയ്ക്കെതിരെ സഹോദരി രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയത്. അഞ്ചു ചെക്കുകളിലായി 46 കോടി രൂപ അംബിക തട്ടിയെടുത്തെന്നാണ് രാധ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സ്നേഹത്തോടെ കഴി‍ഞ്ഞിരുന്ന തങ്ങളുടെ കുടുംബം ഇങ്ങനെ ആകാൻ കാരണം പണം മാത്രമാണെന്ന് പറയുകയാണ് നടി അംബിക ഇപ്പോൾ.

രാധയുടെ പരാതിക്ക് പിന്നാലെ വൗ തമിഴ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. വികാരാധീനയായാണ് അംബിക തനിക്കുമേൽ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ചത്. “എആർഎസ് ​ഗാർഡൻ എന്റെ ജീവനാണ്. ഞങ്ങളൊരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അത്. അംബിക രാധ സരസമ്മ (എആർഎസ്) അങ്ങനെയാണ് അതുണ്ടായത്.

എആർഎസ് ​ഗാർഡൻ എന്റെ അഭിമാനമാണ്, എന്റെ സ്വത്താണ്, എന്റെ ജീവനാണ്. ഒരൊറ്റ കാര്യം വ്യക്തമാക്കാം, എആര്‍എസ് ​ഗാർഡൻ എന്ന ഞങ്ങളുടെ പ്രോപ്പര്‍ട്ടി വില്‍ക്കുന്നില്ല. കുറച്ചുനാൾ മുൻപ് ഞാൻ അവിടെ ചെന്നപ്പോൾ കണ്ട കാര്യമാണ്. എആർഎസ് ​ഗാർഡൻ എന്ന പേര് മാറ്റി അവിടെ വേറൊരു ബോർഡ് വച്ചിരിക്കുന്നു. എആർഎസ് ​ഗാർഡൻ ഇരിക്കുന്ന സ്ഥലത്ത് വേറെ എന്ത് ബോർഡ് വച്ചാലും അത് എആർഎസ് ​ഗാർഡൻ തന്നെയാണ്.

അതിന്റെ പേരിൽ കുറച്ച് നിയമപ്രശ്നങ്ങളുണ്ടിപ്പോൾ. കേടതി പരിഗണനയില്‍ നില്‍ക്കുന്ന കാര്യമായതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് എനിക്കൊന്നും പറയാന്‍ സാധിക്കില്ല. മറ്റൊരു കാര്യം എന്താണെന്നു വച്ചാൽ കുടുംബത്തിനുള്ളിൽ നടക്കുന്ന പ്രശ്നങ്ങൾ പുറത്തു പറയാൻ താല്പര്യമുള്ള ആളല്ല ഞാൻ. കോടതിയിൽ നിന്നും പൊലീസ് സ്റ്റേഷനിൽ നിന്നും എന്നോട് കാര്യങ്ങൾ തിരക്കിയതിന് ശേഷം നിങ്ങളോട് ബാക്കി കാര്യങ്ങൾ ഞാൻ പറയാം.

ഒരു കാര്യം ഒന്നു കൂടി ഉറപ്പിച്ച് പറയാം, എആർഎസ് ​ഗാർഡൻ വില്ക്കാൻ ഉദ്ദേശിക്കുന്നില്ല. നിയമപ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അത് ക്ലിയറായതിന് ശേഷം ബാക്കി കാര്യങ്ങൾ ഞാൻ പറയാം. എആർഎസ് ​ഗാർഡൻ എന്ന പേര് മാറ്റി മറ്റൊരു പേര് വച്ചതു പോലും എനിക്ക് താങ്ങാനാകാത്ത കാര്യമാണ്. തമിഴ് ഇൻഡസ്ട്രിയിലുള്ള എല്ലാവർക്കുമറിയാം. എആർഎസ് ​ഗാർഡൻ ഉണ്ടാക്കിയതിൽ പ്രധാനി ഞാൻ ആണെന്ന്.

ഞാനെപ്പോഴും വളരെ ജോളിയായി ഇരിക്കുന്ന ആളാണ്, പക്ഷേ ചില സമയങ്ങളിൽ ഇമോഷണലായി പോകും. അതാണ് ഞാൻ പറഞ്ഞത് ഈ ലോകത്ത് എല്ലാത്തിനും കാരണം പണമാണെന്ന്. ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നത് നമ്മുടെ കുടുംബവും അതിനുള്ളിലെ ബന്ധങ്ങളും മാത്രം മതി എന്ത് കാര്യവും നേരിടാൻ എന്നാണ്. ഇപ്പോൾ അങ്ങനെയൊരു ചിന്ത എന്റെ ഡിക്ഷണറിയിൽ പോലുമില്ല. ഫാമിലിയിലെ എഫ്, എ, എം, ഐ, എൽ, വൈ… എല്ലാ അക്ഷരങ്ങളും തനിച്ചാണ്.

എല്ലാം തനിയെ പോയിക്കൊണ്ടിരിക്കുന്നു. പണം ആണ് എല്ലാം. ആ രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. നന്ദി, സെന്റിമെന്റ്സ്, കോംപ്രമൈസ് ഇതെല്ലാം നമ്മുടെ ജീവിതത്തിൽ നിന്ന് പോയിക്കൊണ്ടിരിക്കുന്നു. ഇതിനപ്പുറം ഞാൻ ഒന്നും പറയാൻ ആ​ഗ്രഹിക്കുന്നില്ല. ഇങ്ങനെ വന്നിരുന്ന് പറയാൻ എനിക്കൊട്ടും താല്പര്യമില്ല.

പക്ഷേ എന്റെ എആർഎസിനെക്കുറിച്ച് മറ്റവർ തെറ്റായ കാര്യങ്ങൾ പറയുമ്പോൾ മിണ്ടാതിരിക്കാനാകില്ല. ദയവ് ചെയ്ത് ഇതിനെ കുറിച്ച് അറിയാത്തവര്‍ കണ്ടതും കേട്ടതും പറഞ്ഞ് പ്രചരിപ്പിക്കരുത് എന്ന അപേക്ഷ മാത്രമേയുള്ളൂ. ഞാൻ വീണ്ടും വീണ്ടും പറയുകയാണ് എആർഎസ് ​ഗാർഡൻ വില്ക്കാനാകില്ല. വിൽക്കുകയുമില്ല. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ ഞാന്‍ സമ്മതിക്കുകയുമില്ല.

എനിക്കെതിരെ അവർ പരാതി നൽകിയിട്ട് കുറച്ചു നാളുകളായി. അതെന്തിനാണ് എന്നറിയില്ല. പക്ഷേ ശരിക്കും ഞാനാണ് പരാതി കൊടുക്കേണ്ടത്, ഞാനാ‍ണ് പറ്റിക്കപ്പെട്ടത്. സാരമില്ല, അവർക്ക് ആരുടെയെങ്കിലും നിർദേശം കിട്ടി കാണും. മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്. ഇനിയും വേണം വേണം എന്ന് തോന്നുന്ന ഒരേ ഒരു കാര്യം പണം മാത്രമാണ്.

ഒരു കാലത്ത് സഹോദരിമാര്‍ എന്നാല്‍ അങ്ങനെ വേണം എന്ന് ആളുകൾ ഞങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഒരേ പോലെ വസ്ത്രമൊക്കെ ധരിച്ചാണ് ഞങ്ങള്‍ നടന്നുകൊണ്ടിരുന്നത്. കുട്ടിക്കാലത്ത് ആന്ധ്രയിൽ നിന്ന് അച്ഛൻ ഓണത്തിന് വരുമ്പോൾ ഞങ്ങൾക്ക് ഒരു പോലെയുള്ള ഫ്രോക്ക് വാങ്ങി കൊണ്ടുവരുമായിരുന്നു. അതിൽ എല്ലാത്തിനും പീച്ച്, പച്ച നിറത്തിലെ ഫ്രില്ല് വച്ചതായിരുന്നു.

അപ്പോൾ അച്ഛൻ പറയും ആദ്യം വച്ചിരിക്കുന്നത് ആദ്യത്തെയാൾ എടുക്കണമെന്ന്, രണ്ടാമത്തേത് രണ്ടാമത്തെ ആൾക്ക് മൂന്നാമത്തേത് ഇളയ ആൾക്കെന്ന്. സഹോദരിമാര്‍ രണ്ട് പേരും എടുത്തതിന് ശേഷമാണ് ഞാന്‍ എടുക്കുന്നത്. അന്ന് രാധയല്ല, അവളുടെ പേര് ഉദയചന്ദ്രിക എന്നാണ്. അവൾ തീരെ ചെറുതാണ്. ഞങ്ങൾ അതുകൊണ്ട് അണ്ണാൻകുഞ്ഞ് എന്നായിരുന്നു അവളെ വിളിച്ചു കൊണ്ടിരുന്നത്.

രാധയും മല്ലികയും എടുത്ത ശേഷമായിരുന്നു ഞാൻ അച്ഛൻ കൊണ്ടുവന്ന ഉടുപ്പ് എടുത്തിരുന്നത്. അത്രയധികം സ്‌നേഹത്തോടെ കഴിഞ്ഞ ഞങ്ങളുടെ ഇടയില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം പണം മാത്രമാണ്. എനിക്കതില്‍ പ്രശ്‌നമില്ല, ഞാന്‍ അത്രയധികം ദൈവത്തെ വിശ്വസിക്കുന്നു. ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ എന്നെ വിട്ടുകൊടുക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്.

എന്റെ മൂകാംബിക ദേവിയും വരാഹി അമ്മനും ചോറ്റാനിക്കര അമ്മയും ഒന്നാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രാര്‍ഥനയ്ക്ക് പ്രത്യേക ശക്തിയാണ്. പ്രാർഥന എന്നെ മെന്റൽ ടെൻഷനിൽ നിന്നും എന്റെ പ്രശ്നങ്ങളിൽ നിന്നും എന്നെ രക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”.- അംബിക പറ‍ഞ്ഞു.

cake tower new
LATEST NEWS
ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

കൊല്ലം: ചിറയിന്‍കീഴില്‍ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...

മഹേഷ് (50) നിര്യാതനായി

മഹേഷ് (50) നിര്യാതനായി

ആറ്റിങ്ങൽ എൽഎംഎസ് ജംഗ്ഷൻ വിളയിൽ വീട്ടിൽ മഹേഷ് (50) നിര്യാതനായി. ആറ്റിങ്ങൽ എൻ എസ് കെ ഫ്രൂട്ട്സിലെ...