ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്വകാര്യ ആംബുലൻസ് ഇടിച്ച് ഉന്തുവണ്ടി കച്ചവടക്കാരന് പരിക്കേറ്റു. ശ്രീകണ്ഠൻ എന്ന വഴിയോര ഉന്തുവണ്ടി കച്ചവടക്കാരനാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായ പരിക്കേറ്റ ഇയാളെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ആറ്റിങ്ങൽ കെഎസ്ആർടി സ്റ്റാൻഡിന് സമീപം കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. ഓക്സിജൻ സിലിണ്ടറുമായി പോയ സ്വകാര്യ ആംബുലൻസാണ് അപകടത്തിൽപെട്ടത്.