ലോക തപാൽ ദിനാഘോഷം: പെരുംകുളം എ.എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

Oct 9, 2026

seena

പെരുംകുളം: ലോക തപാൽ ദിനാഘോഷത്തിന്റെ ഭാഗമായി പെരുംകുളം എ.എം.എൽ.പി. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പെരുംകുളം ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.

തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും നേരിട്ടറിഞ്ഞ് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ റീന, ശ്രീജ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

പോസ്റ്റ് ഓഫീസിലെത്തിയ കുട്ടികൾക്ക് കത്തുകൾ അയക്കുന്ന രീതി, സ്റ്റാമ്പുകൾ, പോസ്റ്റ് കാർഡുകൾ, ഇൻലാൻഡ് ലെറ്ററുകൾ എന്നിവയുടെ ഉപയോഗം, കത്തുകൾ വേർതിരിക്കുന്ന പ്രക്രിയ, തപാൽ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ തുടങ്ങിയവ പോസ്റ്റുമാസ്റ്റർ ആയ ആതിര, പോസ്റ്റുമാൻ ആയ ഗോകുൽ എന്നിവർ ചേർന്ന് വിശദീകരിച്ചു കൊടുത്തു. ഡിജിറ്റൽ യുഗത്തിലും തപാൽ സംവിധാനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായി.

cake tower new
LATEST NEWS
കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

ആറ്റിങ്ങൽ: കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ പൊന്നറ സ്നഹോദയം...

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ...