‘ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല; അതിജീവിത തിരിച്ചുവന്നാല്‍ സന്തോഷം’

Aug 16, 2025

കൊച്ചി: രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കുന്നത് അമ്മയുടെ അടിയന്തര അജന്‍ഡയിലില്ലെന്ന്‌ പ്രസിഡന്റ് ശ്വേത മേനോന്‍. ചട്ടങ്ങളും നിയമങ്ങളും പ്രകാരം മാത്രമേ രാജിവെച്ചു പോയവരെ തിരിച്ചെത്തിക്കാന്‍ കഴിയൂവെന്നും ശ്വേത കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിലെ അതിജീവിത സംഘടനയുടെ ഭാഗമായിരുന്നു.

ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല. രാജിവെച്ചു പോയവര്‍ക്ക് തിരിച്ചുവരാന്‍ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്’- ശ്വേത ഒരു മാധ്യമത്തോട് പറഞ്ഞു. ‘അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരണം. അംഗങ്ങള്‍ എല്ലാവരുടേയും ആഗ്രഹം അതു തന്നെയാണ്. എന്തിനാണ് അവര്‍ പിണങ്ങിപ്പോയത് എന്ന ചോദ്യം എല്ലാവര്‍ക്കുമുണ്ട്.

അവര്‍ എല്ലാവരും തിരിച്ചുവരണമെന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. ചിലപ്പോള്‍ ഒരു മീറ്റിങ്ങില്‍ തീരുമാനിക്കാന്‍ കഴിഞ്ഞേക്കില്ല, പത്തോ നൂറോ മീറ്റിങ്ങുകള്‍ നടത്തേണ്ടിവരും. എന്റെ വ്യക്തിപരമായ ദൗത്യത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അതിന് മുന്‍കൈ എടുക്കും’, -ശ്വേത വ്യക്തമാക്കി.

cake tower new
LATEST NEWS